Wednesday, June 23, 2010

ലൊയോള സ്കൂള്‍ 
അങ്ങനെ പത്തും കഴിഞ്ഞു. ഞാന്‍ പഠിച്ച സ്കൂളില്‍ പത്താം ക്ലാസ്സില്‍ വരെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് എന്തായാലും സ്കൂള്‍ മരണം അല്ലെങ്കില്‍ തോല്‍ക്കണം. പത്താം ക്ലാസ്സിലെ മാര്‍ക്ക്‌ ( അത് ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനാ വെറുതെ? ) കുഴപ്പമില്ലാതെ ഉള്ളത് കൊണ്ടു നല്ല സ്കൂളില്‍ തന്നെ കിട്ടി. ആകെ പ്രശ്നം boys only സ്കൂള്‍ ആണ്. ബാക്കി എല്ലാം കൊണ്ടും ഞാന്‍ സന്തുഷ്ടന്‍.
പറഞ്ഞു വരുമ്പോള്‍ വല്യ സ്കൂള്‍ ആണ് ലൊയോള. ലൊയോള Indoor Stadium ആണ് കെട്ടിടങ്ങള്‍ വെച്ച് ഏറ്റവും വലുത്.
രണ്ടു മൂന്ന് കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വന്നു ഈ വല്യ കെട്ടിടം പണിയാന്‍  ‍.  ഇവിടെയാണ്     ലൊയോള ഹോസ്റ്റ് ചെയ്യാറുള്ള    LA Fest നടക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം വരെ അത് sutter ഹാള്‍‍ വച്ച് ആയിരുന്നു നടന്നുകൊണ്ടിരുന്നത്.  ഏകദേശം പതിനാറു സ്കൂള്‍ ഈ  പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.            
ഇനി പത്തിലേക്ക് തിരിച്ചു വരാം. പത്താം ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ ഞാന്‍ ഭയങ്കര പഠിത്തം ആയിരുന്നു. ആരെയും ഞെട്ടിക്കുന്ന പഠിത്തം. ഫസ്റ്റ് എക്സാം വന്‍ വിജയമായിരുന്നു. പിന്നെ കളികളോട് ഇത്തിരി താല്‍പ്പര്യം വന്നു തുടങ്ങി. അവസാനം എല്ലാ ദിവസവും കളി ആയിരുന്നു. കളി എന്ന് പറയുമ്പോള്‍ എല്ലാം ഉള്‍പ്പെടും. ഫുട്ബോള്‍ തൊട്ടു കമ്പ്യൂട്ടര്‍ ഗെയിം വരെ. കളിച്ചു കഴിഞ്ഞു സമയം കിട്ടുമെങ്കില്‍ പഠിക്കാം എന്നായി. അച്ഛനെ പോലെ ഞാനും ഒരു പുലി ആണെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. പക്ഷെ അതെല്ലാം തകര്‍ത്തു എറിഞ്ഞു കൊണ്ട് മെയ്‌ 28 റിസള്‍ട്ട്‌ വന്നു. എന്നേക്കാള്‍ പുറകിലായിരുന്ന പലരും മുന്‍പിലായി. അതില്‍ ഒരുത്തന്‍ കേറാന്‍ കാരണം അവന്റെ അച്ഛന്‍ കാരണം മാത്രം ആണ്. പരിക്ഷ അടുത്തപ്പോള്‍ അവന്റെ അച്ഛന്‍ ദക്ഷിണ ആഫ്രിക്കയില്‍ നിന്നും വന്നു അവനെ ഇരുത്തി പഠിപ്പിച്ചു. രാത്രി 2 വരെ പഠനം. അത് കഴിഞ്ഞാല്‍ രാവിലെ  8  മുതല്‍ വീണ്ടും രാത്രി 2 വരെ. ഇത് കേട്ടിട്ട് എനിക്ക് പ്രാന്തായി. അവന്റെ സ്ഥിതി എനിക്ക് ആലോചിക്കാന്‍ പോലും പറ്റിയില്ല. അതിനു പുറമേ എല്ലാ വിഷയങ്ങള്‍ക്കും tuition 'ഉം ഉണ്ട്. 
ഭാരതിയ വിദ്യാ ഭവനില്‍ പത്തു വര്‍ഷം പഠിച്ചു. മാറുമ്പോള്‍ ചെറിയ വിഷമം ഉണ്ടായിരുന്നു. കാരണം സ്കൂള്‍ തുടങ്ങിയതിനു ശേഷമുള്ള  രണ്ടാം ബാച്ച്  ആണ് നമ്മള്‍. ഏകദേശം എല്ലാ ടീച്ചര്‍ക്കും എന്നെ നല്ലപോലെ അറിയാം അവരെ എനിക്കും.. ലോയോളയും bvb 'ഉം തമ്മില്‍ നല്ല വെത്യാസം ഉണ്ട്.  അതുമായി പൊരുത്തപെടാന്‍ ശ്രമിക്കുന്നു.....

1 comments:

  1. നന്നായി പഠിക്കുക. ഇനിയും എഴുതുക. ആശംസകള്‍ നേരുന്നു.

    ReplyDelete